തടിയൂർ പുത്തൻ ശബരിമല ധർമശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാലുമുതൽ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ശബരിമല പ്രധാന ഇടത്താവളമായ തടിയൂർ പുത്തൻ ശബരിമല ധർമശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാലുമുതൽ 11 വരെ നടക്കും. മകരവിളക്ക് ഉത്സവം 11 മുതൽ 15 വരെയും നടക്കും. നാലിന് രാവിലെ 6.30-ന് ആചാര്യവരണം, ഭദ്രദീപപ്രോജ്വലനം, തുടർന്ന് ഭാഗവത മാഹാത്മ്യവും പാരായണ പ്രഭാഷണവും യജ്ഞാചാര്യൻ തൃശ്ശൂർ കോട്ടപ്പുറം ശങ്കരനാരായണൻ നിർവഹിക്കും. അഞ്ചുമുതൽ 11വരെ എല്ലാ ദിവസവും രാവിലെ 5.30-ന് ഗണപതിഹോമം, ആറിന് വിഷ്ണുസഹസ്രനാമം, ധ്യാനശ്ലോകങ്ങൾ, ഭാഗവത പാരായണം, പ്രഭാഷണം എന്നിവയും നടക്കും. ഒൻപതുമുതൽ ഒന്നുവരെയും രണ്ടുമുതൽ നാലുവരെയും പാരായണവും പ്രഭാഷണവും നടക്കും. അഞ്ചിന് രാവിലെ ആറിന് വിഷ്ണുസഹസ്രനാമ പാരായണം, ഭാഗവത സപ്താഹയജ്ഞാരംഭം, പകൽ ഒന്നിന് പ്രസാദ വിതരണം. എട്ടിന് വൈകിട്ട് ഏഴുമുതൽ 15 വരെ പതിനെട്ടാംപടി പൂജ. നടക്കും. 10-ന് വൈകിട്ട് ഏഴിന് തിരുവാതിര. 11-ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രസാദമൂട്ട് അഡ്വ. കൃഷ്ണരാജ് ഭരതം ഉദ്ഘാടനം ചെയ്യും. രാത്രി 8.30-ന് തിരുവാതിര. 12-ന് രാത്രി 8.30-ന് നൃത്തനൃത്യങ്ങൾ, 9.30-ന് ഭജന.

13-ന് രാത്രി 8.30-ന് കഥാപ്രസംഗം. 14-ന് വൈകീട്ട് ഏഴിന് എതിരേൽപ്പ് ഘോഷയാത്ര, രാത്രി ഒൻപതിന് ഗാനമേള. മകരവിളക്കുദിനമായ 15-ന് പുലർച്ചെ 2.46-ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും, 5.30-ന് പള്ളിയുണർത്തൽ, എട്ടിന് ഭാഗവത പാരായണം, ഒൻപതിന് നവകം, ശ്രീഭൂതബലി, 11-ന് കളഭാഭിഷേകം, വൈകിട്ട് നാലിന് പേട്ടകെട്ട്, 6.30-ന് മകരവിളക്കും വിശേഷാൽ ദീപാരാധനയും, എട്ടിന് പുഷ്പാഭിഷേകം, ഒൻപതിന് പ്രസാദ വിതരണം, 9.30 മുതൽ സേവ, എതിരേൽപ്പ്, പറയിടീൽ എന്നിവയും നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് ജി.രാജ്കുമാർ, സെക്രട്ടറി എ.കെ.പ്രസന്നകുമാർ, ദേവസ്വം അസി.കമ്മിഷണർ വി.മുരളീധരൻ പിള്ള, സബ്ഗ്രൂപ്പ് ഓഫീസർ ആർ.ശാന്തി എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...