അപകടത്തില്‍ വയർ പിളർന്നു കുടൽ പുറത്തുവന്ന നിലയിലായ കുരങ്ങ് ഭാനുപ്രിയ ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ച് ജീവിതത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : അപകടത്തില്‍ വയർ പിളർന്നു കുടൽ പുറത്തുവന്ന നിലയിലായ കുരങ്ങ് ഭാനുപ്രിയ ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ച് ജീവിതത്തിലേക്ക്. ഡോക്ടർമാരായ വിപിൻ പ്രകാശ്, രാഹുൽ പിള്ള, അഖിൽ പിള്ള, സഹായി അനന്തു എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. കുടലിന്‍റെ മുറിഞ്ഞ ഭാഗം മുറിച്ചുനീക്കിയ ശേഷം തുന്നിച്ചേർത്തു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പിന്നീട് പുറത്തെത്തിച്ച് കൂട്ടിലടച്ച ശേഷം ആഹാരം നൽകി തുടങ്ങി. ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ അന്തേവാസിയായ 4 മാസം പ്രായമുള്ള പെൺകുരങ്ങിനെയാണ് മുറിവേറ്റ് കുടൽ പുറത്ത് വന്ന നിലയിൽ 28നു കണ്ടെത്തിയത്.

കുട്ട ഉപയോഗിച്ച് പിടിച്ച് കാർഡ് ബോർഡ് പെട്ടിയിലാക്കിയ ശേഷം മുന്‍ വാര്‍ഡംഗം എസ്.ദിലീപ്കുമാര്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള ക്ഷേത്രം ജീവനക്കാരന്‍ ജിനേഷ് എന്നിവര്‍ ചേര്‍ന്ന് വനംവകുപ്പിന്‍റെ നിർദേശപ്രകാരം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു. ചികിത്സയ്ക്കു ശേഷം ആരോഗ്യവതിയായ പെണ്‍കുരങ്ങിനെ  ഡോക്ടർമാർ ഇന്നലെ ഉച്ചയ്ക്ക് ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി. ക്ഷേത്രത്തില്‍ എത്തിച്ച ശേഷം കൂട്ടിലടച്ച് പ്രത്യേക പരിചരണം നല്‍കിയാണ് കുരങ്ങിനെ ഇപ്പോള്‍ സംരക്ഷിക്കുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....