പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം ; ജീപ്പ് പൂർണ്ണമായും തകർന്നു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിലായത്ത് ബുദ്ധയുടെ പുതിയ ഷെഡ്യൂൾ കുറച്ചു ദിവസം മുൻപാണ് തുടങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിന്നും മടങ്ങിയ ജീപ്പിന് നേരെ നടന്ന കാട്ടാനയാക്രമണം ഉണ്ടായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

സിനിമയുടെ മറയൂരിലെ ലൊക്കേഷനിൽ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിന് ഉള്ളിലെ പൊങ്ങനോട ഭാഗത്തുവെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്കിട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ജീപ്പ് ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്. റോഡിന്‍റെ നടുവിൽ ആന നിൽക്കുന്നത് കണ്ട ഡ്രൈവർ വണ്ടി നിർത്തി മാറുകയായിരുന്നു. തുടർന്ന ആന പാഞ്ഞടുത്ത് വണ്ടിയെ ആക്രമിക്കുകയായിരുന്നു. ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...