ആഡംബര കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മാര്‍ത്താണ്ഡം : തിരുവനന്തപുരത്ത് ആഡംബര കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് പിടികൂടി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പ്രകാശ്, ബാംഗ്ലൂർ സ്വദേശി രാജേഷ് എന്നിവർ തമിഴ്നാട് പോലീസിന്‍റെ പിടിയിലായി. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം മാർത്താണ്ഡത്തു വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മാർത്താണ്ഡം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടുർന്ന് മാർത്താണ്ഡത്ത് നടത്തിയ വാഹന പരിശോധനക്കിടയിൽ പോലീസിനെ കണ്ട് നിർത്താതെ ഓടിച്ചു പോയ കാറിനെ പിന്തുടുർന്നു കുഴുത്തുറയ്ക്കു സമീപം വെച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും മാർത്താണ്ഡത്ത് കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പ്രകാശ് തുണികടയും, രാജേഷ് ഇലക്ട്രോണിക് കടയും നടത്തി വരികയാണ്. ഇവർ കടയിൽ വെച്ചും രഹസ്യമായി ലഹരി കച്ചവടം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ പോലീസ് ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികള്‍ കേരളത്തിലേക്ക് ലഹരി കടത്തുന്ന അന്തർ സംസ്ഥാന എജെന്റ് ആയും പ്രവർത്തിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരെും വിശദമായി ചോദ്യം ചെയ്യുമെന്നും സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...