കുട്ടികളിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ‘ഭാരത്’ പ്രയോ​ഗം ; എൻസിഇആർടി സമിതി അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതിനെ ന്യായീകരിച്ച് എൻസിഇആർടി സമിതി അധ്യക്ഷൻ സി ഐ ഐസക്. കുട്ടികളിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ‘ഭാരത്’ പ്രയോ​ഗമെന്ന് മാധ്യമങ്ങളോട് സിഐ ഐസക് പറഞ്ഞു. വിഷ്ണുപുരാണം മുതൽ ഭാരതം എന്നാണ് പറയുന്നത്. ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയുമായി ബന്ധമില്ല. ഈ വിഷയത്തിൽ ഒരു കോടതിയും ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർത്താണ്ഡവർമ്മയെ ചരിത്രപുസ്തകങ്ങൾ വിസ്മരിച്ചെന്നും മു​ഗൾ ചരിത്രത്തിലെ ചില വിശദാംശങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും സി ഐ ഐസക് വിശദീകരിച്ചു.

രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനുള്ള തയ്യാറെടുപ്പിലാണ്. എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിഇആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു.

ചരിത്ര പുസ്തകങ്ങളിൽ കൂടൂതൽ കാര്യങ്ങൾ ഉൾപ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പ്രതികരിച്ചു. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും. മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തതെന്നും ഐസക് പറഞ്ഞു. രാഷ്ട്രീയ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയില്‍ റോഡിലെ വളവില്‍ പോലീസിന്‍റെ വാഹന പരിശോധന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതി

0
കോഴഞ്ചേരി : കോഴഞ്ചേരി പൊയ്യാനില്‍ ജംഗ്ഷനില്‍ പോലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗതക്കുരുക്ക്...

‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’ ; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

0
തിരുവനന്തപുരം : മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ...

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് : നടപടികൾ അതിവേഗം നടപ്പിലാക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന് ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ട ഡി.സി.സി യില്‍...