മാലിന്യം തോട്ടില്‍ തള്ളിയ വാഹന ഉടമക്ക് 20000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: കരിച്ചിയില്‍ പ്രദേശത്ത് മാലിന്യം തോട്ടില്‍ തള്ളിയ വാഹനത്തെയും ഉടമയെയും കണ്ടെത്തി 20000 രൂപ പിഴയിട്ട് ആറ്റിങ്ങല്‍ നഗരസഭ. കീഴാറ്റിങ്ങല്‍ ജെ.പി നിവാസില്‍ ജെ. പ്രകാശിന്‍റെ കെ.എല്‍ 16 എഫ് 5977 എന്ന രജിസ്ട്രേഷനുള്ള മഹീന്ദ്ര പിക് അപ് വാഹനത്തില്‍ മാലിന്യം തോട്ടില്‍ തള്ളിയതായി കണ്ടെത്തിയ നഗരസഭ ഉടമക്ക് പിഴ ചുമത്തുകയായിരുന്നു. മാലിന്യം തോട്ടില്‍ തള്ളാൻ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റിങ്ങല്‍ കരിച്ചില്‍ പ്രദേശത്ത് ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടില്‍ തള്ളിയതിനെതുടര്‍ന്ന് ഒഴുക്ക് നിലക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

നാട്ടുകാരും വാര്‍ഡ് കാണ്‍സിലറും വിവരം നഗരസഭയെ ധരിപ്പിക്കുകയും നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. കുമാരിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ ഒരുലോഡ് മാലിന്യം തോട്ടില്‍ തള്ളിയതായും പല സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാൻ സാധ്യതയുള്ള ഗുരുതര നിയമലംഘനം നടത്തിയതായും കണ്ടെത്തി. ഗുരുതര നിയമലംഘനം നടത്തിയവരെ കണ്ടെത്തി വാഹനം കസ്റ്റഡിയില്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി. നഗരസഭയും പോലീസും നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളിയ വാഹനത്തെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം

0
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടിയില്‍ നാലു...

റാന്നി കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും വെള്ളത്തിനടിയിൽ

0
റാന്നി: മലയോര മേഖലയിൽ മഴ ശക്തമായതോടെ കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും...

പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങൾ

0
പാലക്കാട്: പാലക്കാട്‌ ജില്ലയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. കനത്തമഴയിൽ പുതുപ്പള്ളി...

വെച്ചൂച്ചിറ കക്കുടുക്ക റോഡിൽ മണ്ണിടിച്ചിൽ : റോഡ് ഗതാഗതയോഗ്യമാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്

0
​വെച്ചൂച്ചിറ: കക്കുടുക്ക റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സങ്ങൾ നീക്കുന്നതിനുള്ള...