ഇന്ത്യയെ തകര്‍ക്കാൻ ബി.ജെ.പിയില്‍നിന്ന് കേരളത്തിലെ സി.പി.എം അച്ചാരം വാങ്ങി ; വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ജില്ല പ്രവര്‍ത്തക കണ്‍വെൻഷന് കോഴിക്കോട്ട് തുടക്കം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ മുന്നണിയെ തകര്‍ക്കാൻ ബി.ജെ.പിയില്‍നിന്ന് കേരളത്തിലെ സി.പി.എം അച്ചാരം വാങ്ങിയെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തിലെ സി.പിഎമ്മാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്നത്. ബി.ജെ.പിയില്‍നിന്ന് അച്ചാരം വാങ്ങിയതുകൊണ്ടാണ് അവര്‍ ഇൻഡ്യ മുന്നണിയിലേക്ക് പ്രതിനിധിയെ വിടാത്തത്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ മുദ്രാവാക്യം. കേരളത്തിലെ സി.പി.എമ്മിന്‍റെ മുദ്രാവാക്യം കോണ്‍ഗ്രസ് വിരുദ്ധതയും.

ഇവ രണ്ടും തമ്മില്‍ സന്ധിചെയ്യുന്നതാണ് കാണുന്നത്. കള്ളപ്പണം വെളുപ്പിച്ച നടപടിയാണ് മാസപ്പടി. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. അഴിമതി നിറഞ്ഞ സര്‍ക്കാറിനെ ജനത്തിന് മുന്നില്‍ പൊതുവിചാരണ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം നടക്കാത്തതും ജയിലില്‍ പോകാത്തതും ബി.ജെ.പി സര്‍ക്കാറിന്റെ ഔദാര്യം കൊണ്ടാണെന്ന് കെ. സുധാകരന്‍ എം.പി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ പിണറായി വിജയനും കൊടകര കേസില്‍ സുരേന്ദ്രനും രക്ഷപ്പെട്ടത് സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമായാണ്. ലാവലിന്‍ കേസ് തെളിഞ്ഞാല്‍ പിണറായിക്ക് കൈവിലങ്ങ് വീഴും.

അഴിമതി കേസുകളില്‍ ഇ.ഡി എന്തുകൊണ്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാറിന് കീഴില്‍ കൊള്ളമാത്രമാണ് നടക്കുന്നത്. അച്ഛനും മകളും ഒരുമിച്ച്‌ കൊള്ളയടിക്കുകയാണ്. വീണ വിജയന്‍ എന്തിന് പണം വാങ്ങി, എന്തിന് ജി.എസ്.ടി അടച്ചുവെന്നതിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്‌ സി.പി.എം) സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും...

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി...

ഇടുക്കിയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ...

കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ

0
കൊല്ലം: കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ...