ഭാരത് ജോഡോ ന്യായ് യാത്ര ; നിതീഷ് കുമാർ പ​ങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ബീഹാർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ​ങ്കെടുക്കും. ഈ മാസം 30നാണ് യാത്ര ബീഹാറിൽ എത്തുന്നത്. നാല് ജില്ലകളിൽ മൂന്ന് ദിവസം യാത്ര പര്യടനം നടത്തും. യാത്രയിൽ ഉടനീളം നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര അറിയിച്ചു. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും ബിഹാറിലെ കിഷൺഗഞ്ചിലേക്ക് യാത്ര കടക്കുമെന്ന് എം.എൽ.സിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രേംചന്ദ്ര മിശ്ര പറഞ്ഞു.

റാലിയിൽ ഇൻഡ്യ സഖ്യത്തിലെ തങ്ങളുടെ പങ്കാളിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ​ങ്കെടുക്കുമെന്നും പ്രേംചന്ദ്ര മിശ്ര വ്യക്തമാക്കി. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും റാലിക്കുള്ള ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പൂർണിയയിലോ ജനുവരി 31ന് കത്തിയാറിലോ നടക്കുന്ന റാലിയിൽ അദ്ദേഹം പ​ങ്കെടുക്കും. ഇ.ഡിയുടെ സമൻസ് അനുസരിച്ചാവും അദ്ദേഹത്തിന്റെ വരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...