‘ഭാരത് ശക്തി’ നാളെ പൊഖ്റാനിൽ നടക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : ഇന്ത്യൻ സൈനിക ശക്തിയുടെ വിളംബരമായി രാജസ്ഥാനിലെ പൊഖ്റാനിൽ ഭാരത് ശക്തി അഭ്യാസ പ്രകടനം മാർച്ച് 12ന് നടക്കും. നാളെ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ പ്രകടനം പരിപാടിയിൽ നടക്കും. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന അഭ്യാസം. യുദ്ധടാങ്കുകൾ മുതൽ തേജസ് യുദ്ധവിമാനങ്ങൾ വരെ പങ്കെടുക്കുന്ന ശക്തിപ്രകടനം. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളുമാണ് ഭാരത് ശക്തി പ്രകടനത്തിൽ പങ്കെടുക്കുക.

ആത്മനിർഭർ ഭാരത് എന്നതാണ് പരിപാടിയുടെ ആപ്തവാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്ത സൈനിക മേധാവിയും കര നാവിക വ്യോമസേന മേധാവിമാരും പരിപാടിക്ക് സാക്ഷിയാകും. തദ്ദേശീയമായി വികസിപ്പിച്ച ആശയ വിനിമയ സംവിധാനങ്ങളുടെയും നെറ്റ് വർക്കുകളുടെയും ക്ഷമതയും അഭ്യാസത്തിന്റെ ഭാ​​ഗമായി പരിശോധിക്കും. കെ-9 ആർട്ടിലറി റൈഫിളുകൾ, തദ്ദേശീയ ഡ്രോണുകൾ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ഹ്രസ്വദൂര മിസൈലുകൾ എന്നിവയും ശക്തിപ്രകടനം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...