നാളെ ഭാരത് ബന്ദ്, സംസ്ഥാനത്ത് ഹർത്താൽ ; സംവരണ വിധിയിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി /കൊച്ചി : സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.

ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി – പട്ടിക വർഗ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താലെന്ന് കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ ആർ സദാനന്ദൻ, എ കെ സി എച്ച്എം എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറൽ സെക്രട്ടറി എ കെ സജീവ്, എൻ ഡിഎൽ എഫ് സെക്രട്ടറി അഡ്വ. പി ഒ ജോൺ, ഭീം ആർമി ചീഫ് സുധ ഇരവിപേരൂർ, കേരള ചേരമർ ഹിന്ദു അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് പി തങ്കപ്പൻ, കെഡിപി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറൽ സെക്രട്ടറി സി ജെ തങ്കച്ചൻ, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കൺവീനർ എം ഡി തോമസ്, എൻ ഡിഎൽ എഫ് അംഗം രമേശ് അഞ്ചലശ്ശേരി എന്നിവര്‍  അറിയിച്ചു.

ബിഹാറിൽ സിപിഐ, ആർജെഡി, ബിഹാർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ബന്ദിന് ധാർമിക പിന്തുണ പ്രഖ്യാപിച്ചു. സിപിഐ എംഎൽ, ഹിന്ദുസ്ഥാനി അവാമി മോർച്ച, ആർ എൽ എസ്പി, വിഐപി എന്നീ പാർട്ടികൾ ഹർത്താലിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...