ശബരിമല: സർവ പാപനാശിനിയാണ് സന്നിധാനത്തെ ഭസ്മക്കുളമെന്നാണ് വിശ്വാസം. ഇതിനു പ്രാധാന്യം ഏറെയാണ്. ഭക്തരെ ഭഗവാന് സ്വയംസമർപ്പിക്കുന്ന കഠിന വഴിപാടായ ശയന പ്രദക്ഷിണം ഭസ്മക്കുളത്തിൽ മുങ്ങി തോർത്താതെ വന്നാണ് നടത്തുന്നത്. അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്‌നാനം ചെയ്യുന്ന പതിവുമുണ്ട്. ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരുമുണ്ട്. പതിനെട്ടുവർഷമായി ശബരിമലയിലെത്തുന്നവർ ഭസ്മക്കുളത്തിൽ സ്നാനം ചെയ്തശേഷമാണ് തെങ്ങിൻ തൈ വെയ്ക്കുന്നത്. തപസ്വിനിയും കന്യകയുമായിരുന്ന ശബരി യാഗ അഗ്‌നിയിൽ ദഹിച്ച സ്ഥാനത്താണ് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നാണ് സങ്കൽപ്പം. അതിനാലാണ് ഇവിടുത്തെ സ്‌നാനം പാപനാശകമാണെന്ന് കരുതപ്പെടുന്നത്. സ്നാനശേഷം അയ്യപ്പദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്. ഭസ്മക്കുളത്തിൽ മുങ്ങിയുള്ള ശയനപ്രദക്ഷിണം നേരത്തെ എല്ലാ സമയവും നടത്താമായിരുന്നു. ഇപ്പോൾ അതിനു നിയന്ത്രണമുണ്ട്. ഹരിവരാസനം കഴിഞ്ഞ് നട അടച്ച ശേഷമാണ് ഇതിനുള്ള അവസരം. ഭസ്മക്കുളത്തിൽ എണ്ണയും സോപ്പും ഉപയോഗിക്കരുതെന്നും വസ്ത്രം ഉപേക്ഷിക്കരുതെന്നും നിബന്ധനയുണ്ട്. കുട്ടികളെ തനിയെ കുളത്തിൽ ഇറക്കരുത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























