സര്‍ക്കാര്‍ പരസ്യത്തില്‍ അഭിനയിച്ച് നടി ഭാവന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ പരസ്യത്തില്‍ അഭിനയിച്ച് നടി ഭാവന. ‘വീണ്ടും തുടരും, നമ്മള്‍ തുടരും’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. ‘സെറ്റല്ലേ…നമ്മളീ യാത്ര തുടരും’ എന്ന ഭാവനയുടെ വാക്കുകളിലാണ് പരസ്യം അവസാനിക്കുന്നത്. പെണ്‍പോരാട്ടത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ 3.0 എന്ന ആശയത്തോടെയാണ് വനിതാ ദിനത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പങ്കുവെച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍.ഡി.എഫ് പ്രചാരണഗാനം പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു.

റാപ്പര്‍ വേടന്‍ ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗാനമാണ് പുറത്തിറക്കിയത്. ‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കാണിച്ചും മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്. 2021ലും എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച ‘അന്തിവിണ്ണില്‍ അമ്പിളിക്കല’ എന്ന ഗാനമായിരുന്നു അത്. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...