കായംകുളം റെയിൽവേ സ്റ്റേഷനിൽ എം.ഡി.എം.എയുമായി നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളം റെയിൽവേ സ്റ്റേഷനിൽ വൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽനിന്ന് ട്രെയിനിറങ്ങിയ നൂറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥ് (19) എന്ന മൂന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയെയാണ് 32 ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്. ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ആവശ്യക്കാർക്ക് എം.ഡി.എം.എ എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതി. അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചുനൽകുകയാണ് ഇയാൾ മാസങ്ങളായി ചെയ്തുവരുന്നത്.

ബംഗളൂരുവിൽ നിന്ന് 800 രൂപയ്ക്ക് വാങ്ങുന്ന എം.ഡി.എം.എ നാട്ടിൽ 3000 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കായംകുളം ഡി.വൈ.എസ്‌.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺഷാ, എസ്ഐമാരായ സംസൺ, പ്രേംജിത്ത്, സീനിയർ സി.പി.ഒമാരായ ശ്യാംകുമാർ, അരുൺ എന്നിവരും നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...