പെരുങ്കുളം പാടത്തെ നഗരസഭാ സ്റ്റേഡിയം നിർമാണം വൈകാതെ പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പെരുങ്കുളം പാടത്തെ നഗരസഭാ സ്റ്റേഡിയം നിർമാണം വൈകാതെ പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ഫെസ്റ്റ് 2024 -ലെ വിവിധ മേഖലകളിലുള്ളവർക്കുള്ള അവാർഡുവിതരണവും സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ ടെൻഡറിന്റെ അടിസ്ഥാനത്തിൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ സ്റ്റേഡിയം നിർമാണം പുനരാരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയായാൽ സംസ്ഥാനത്തെ സ്റ്റേഡിയങ്ങളിൽ എല്ലാ കായികയിനങ്ങളും ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനത്തിന് പോത്തൻ ജോസഫ് സ്മാരക അവാർഡ് കെ. ഷിബുരാജനും കലാ-സാഹിത്യ രംഗത്തെ ഗുരു ചെങ്ങന്നൂർ രാമൻപിള്ള സ്മാരക അവാർഡ് കെ. രാജഗോപാലിനും കായികരംഗത്തെ പി.എം. ജോസഫ് സ്മാരക അവാർഡ് സാബു പി. സാമുവലിനും മന്ത്രി വിതരണംചെയ്തു.

താലൂക്കിലെ മികച്ച കൃഷി ഓഫീസർക്കുള്ള ആദരം നഗരസഭാ കൃഷി ഓഫീസർ കെ.ജി. റോയ്, താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. സുനിൽകുമാർ, വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മികച്ച കർഷകരായി തിരഞ്ഞെടുത്ത എസ്.കെ. ശ്രീകുമാർ (നഗരസഭ) കെ.കെ. തങ്കപ്പക്കുറുപ്പ് (ആലാ) പി.കെ. ചന്ദ്രൻ (ബുധനൂർ) വി.കെ. വിജയൻ (ചെറിയനാട്), എൻ. ഗോപാലകൃഷ്ണൻ നായർ (മാന്നാർ) വി.കെ. രാജേന്ദ്രൻ (മുളക്കുഴ) സിബി വർഗീസ് (പാണ്ടനാട്) പി.കെ. മഹേശ്വരൻ (പുലിയൂർ) ഉതുപ്പാൻ കുഞ്ഞച്ചൻ (തിരുവൻവണ്ടൂർ) പി.ജി. രതീഷ് (വെണ്മണി) എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഫെസ്റ്റ് കമ്മിറ്റി കൺവീനർ കെ.ജി. കർത്താ അധ്യക്ഷനായി. ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം. തോമസ്, നഗരസഭാ കൗൺസിലർ രോഹിത് പി. കുമാർ, രാധാകൃഷ്ണൻ പാണ്ടനാട്, ജോൺ ദാനിയേൽ, എൻ. സദാശിവൻനായർ പി.ആർ. പ്രദീപ്കുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, ജോർജ് തോമസ്, പ്രതിപാൽ പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...