തലവടി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ : തലവടി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുന്നതിനുമായി സംഘടിപ്പിച്ച തൂവൽസ്പർശം ഭിന്നശേഷി കലോത്സവം നടന്നു. നീരേറ്റുപുറം ശ്രീചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കലോത്സവ സമ്മേളനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ അദ്ധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിനു ഐസക്ക് രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോജി അബ്രഹാം കലോത്സവ സന്ദേശം നല്‍കി. ഐ.സി.ഡി.എസ്. സൂപ്പർവൈസർ രജിത ആർ. കുമാർ പദ്ധതി വിശദീകരണ നടത്തി.

സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോജി ജെ. വൈലപ്പള്ളി, കൊച്ചുമോൾ ഉത്തമൻ, സുജിമോൾ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാക്കുട്ടി ഫിലിപ്പോസ്, എൽസി പ്രകാശ്, കലാ മധു, ബിന്ദു ഏബ്രഹാം, എൻ. പി രാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ്കുമാർ, ബി.പി.സി ഗോപലാൽ, സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ വിക്രമൻ, ആർ.മോഹനൻ, അനിൽകുമാർ വെറ്റിലകണ്ടം എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത മജീഷ്യൻ ദീപുരാജ് ആലപ്പുഴയുടെ മാജിക് ഷോയും കുട്ടികളുടെ കലാപരിപാടികളും നടന്നു. പ്രശാന്ത് പുതുക്കരിയും മകൾ വൈഗാ ലക്ഷ്മിയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...