ഭരണ പ്രതിസന്ധി ഒഴിയാതെ ഛത്തിസ്ഗഡ് ; മുഖ്യമന്ത്രിപദം ഒഴിയില്ലെന്ന് ഭൂപേഷ് ബാഗല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭരണ പ്രതിസന്ധി ഒഴിയാതെ ഛത്തിസ്ഗഡ്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പതിനാറോളം എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. ഭൂപേഷ് ബാഗലിന് പിന്തണ അറിയിക്കാനെന്നാണ് എംഎല്‍എമാര്‍ എത്തിയതെന്നാണ് സൂചന. രണ്ടര വര്‍ഷം മുന്‍പ് ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാലത്തെ ധാരണ പ്രകാരം രണ്ടര വര്‍ഷം ഭുപേഷ് ഭാഗലും അതിന് ശേഷം രണ്ടര വര്‍ഷം സംസ്ഥാനത്തെ നിലവിലെ ആരോഗ്യ മന്ത്രിയായ ടി.എസ്. സിംഗ് ദിയോലും മുഖ്യമന്ത്രിയാകും എന്നതായിരുന്നു തീരുമാനം.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടിയുള്ള ഭൂപേഷ് ഭാഗല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ആവശ്യപ്രകാരം താന്‍ തന്നെ അടുത്ത ഘട്ടത്തിലും മുഖ്യമന്ത്രിയായി തുടരുമെന്ന തീരുമാനമാണ് ഭുപേഷ് ബാഗല്‍ കൈകൊണ്ടത്. ഇതേതുടര്‍ന്നാണ് വിമത എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്.

ആഭ്യന്തര കലഹങ്ങള്‍ക്കിടെ ഇരുനേതാക്കളെയും രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിക്കുകയും വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാല് പേരുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഭൂപേഷ് ബാഗല്‍, ടി എസ് സിംഗ് ദിയോ, തമരധ്വാജ് സാഹു, ചരന്ദാസ് മഹന്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...