മുംബൈ മുന്‍ പോലീസ് മേധാവി റഷ്യയിലേക്ക്‌ കടന്നോ? ; അന്വേഷിക്കുന്നുവെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ : അംബാനിക്കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് ബാറുകളില്‍നിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിക്കാന്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് റഷ്യയിലേക്കു കടന്നുവെന്ന് അഭ്യൂഹം. മേയ് 5 മുതല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ച പരംബീര്‍ പിന്നീട് അവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് രണ്ടാംവാരമാണ് അവധി നീട്ടാനായി അവസാനമായി സര്‍ക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തില്‍നിന്നുള്ള വിവരങ്ങളൊന്നുമില്ല.

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പരംബീറിനെ സര്‍ക്കാര്‍ ഹോം ഗാര്‍ഡ്‌സിലേക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അന്നത്തെ ആഭ്യന്തരമന്ത്രിക്കെതിരെ അതിശക്തമായ ആരോപണങ്ങള്‍ പരംബീര്‍ ഉന്നയിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് പരംബീര്‍ റഷ്യയിലേക്കു കടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

പരം ബിര്‍ സിങ് റഷ്യയിലേക്കു കടന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ പറഞ്ഞു. ‘കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനൊപ്പം ഞങ്ങളും പരംബീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ്. റഷ്യയിലേക്കു പോയെന്ന വാര്‍ത്തകള്‍ കേട്ടിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശത്തേക്കു പോകാന്‍ കഴിയില്ല. ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യയിലേക്കു കടന്നെങ്കില്‍ അത് ഒട്ടും ശരിയായില്ല. എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് കേന്ദ്രവുമായി ആലോചിച്ചു തീരുമാനിക്കും. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാക്കി നടപടികള്‍ അതിനു ശേഷം തീരുമാനിക്കും.’- ആഭ്യന്തരമന്ത്രി പറഞ്ഞു.

ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വീടിനു സമീപം ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമ മന്‍സൂഖ് ഹിരന്റെ മൃതദേഹം പിന്നീട് കടലിടുക്കില്‍ കണ്ടെത്തുകയും ചെയ്തു. കേസ് അന്വേഷിച്ച പരംബീര്‍ സിങ്ങിന്റെ വിശ്വസ്തനായ സച്ചിന്‍ വാസെ തന്നെ പിന്നീട് കേസിലെ മുഖ്യപ്രതിയായി. മാര്‍ച്ചില്‍ സച്ചിന്‍ വാസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു ശേഷം പരംബീറിനെ മുംബൈ പോലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു നീക്കി.

ഇതിനു ശേഷമാണ് അന്നത്തെ ആഭ്യന്തരമന്ത്രി ദേശ്മുഖിനെതിരെ വന്‍വിമര്‍ശനങ്ങളുമായി പരംബീര്‍ രംഗത്തെത്തിയത്. അഴിമതിയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നല്‍കിയതും കോടതിയെ സമീപിച്ചതും മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതോടെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...