Monday, May 6, 2024 2:12 pm

ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് പറയുന്നു. നൂറ് ദിന കർമ്മ പദ്ധതിയിൽ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു.

പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന പരാതികളും സംശയങ്ങളും അറിയിക്കാനായി അവസരമൊരുക്കുമെന്നും കെ.രാജൻ അറിയിച്ചു. ഇതിനായി കോൾസെന്ററുകൾ തുറക്കാനാണ് റവന്യൂവകുപ്പ് നീക്കം. ജനോപകാരപ്രദമായ പല നടപടികൾക്കും അധികാരത്തിലേറിയ ശേഷം തുടക്കം കുറിക്കാൻ ആയെന്നാണ് സർക്കാരിന്റെ അവകാശവാദം.

അർഹതപ്പെട്ട എല്ലാവർക്കും ഭൂമി ഉറപ്പാക്കും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി ലാന്റ് ബാങ്കും ഡിജിറ്റൽ സർവേയും അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകും. ഡിജിറ്റൽ റീ സർവ്വേ നാല് വർഷം കൊണ്ട് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കുകയാണ്.

കേരളത്തെ ഇന്ത്യയിലാദ്യമായി യുണീക് തണ്ടപ്പേര് ഏർപ്പെടുത്തുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് റവന്യു വകുപ്പ്. ഇത് വരുന്നതോടെ ഭൂ രേഖകൾ കൃത്യമാക്കുന്ന കാര്യത്തിൽ ചരിത്രപരമായ നേട്ടം സംസ്ഥാനത്തിനുണ്ടാക്കാൻ കഴിയുമെന്നാണ് മന്ത്രിയുടെ വിശ്വാസം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി

0
തലവടി : പരിശുദ്ധ തോമസ് സ്ളീഹാ യുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന തലവടി...

ചില്ലുകുപ്പികളിൽ മദ്യവും ഇല്ല പ്ളാസ്റ്റിക് കുപ്പികൾ പുനരുപയോഗത്തിനും നൽകുന്നില്ല ; പദ്ധതികൾ ഉപേക്ഷിച്ച് ബെവ്കോ

0
തിരുവനന്തപുരം: മദ്യക്കമ്പനികൾ ചില്ലുകുപ്പികളിൽ മദ്യം നൽകണമെന്ന നിലപാടിൽ നിന്നു ബിവറേജസ് കോർപ്പറേഷൻ...

ജില്ലാ ജയിൽ നിർമാണം വീണ്ടും പ്രതിസന്ധിയിൽ

0
പത്തനംതിട്ട : ജില്ലാ ജയിലിന്‍റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതികാനുമതി ലഭിച്ചിട്ടും തിരഞ്ഞെടുപ്പ്...

ഇരവിപേരൂർ ജംഗ്ഷനിൽ കൺസ്യൂമർ ഫെഡിന്‍റെ സ്റ്റുഡന്റ് മാർക്കറ്റ് തുറന്നു

0
തിരുവല്ല : ഇരവിപേരൂർ ജംഗ്ഷനിൽ കൺസ്യൂമർ ഫെഡിന്‍റെ സ്റ്റുഡന്റ് മാർക്കറ്റ് തുറന്നു....