ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസ് ; എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും വിവരശേഖരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളും ഇടപെടുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എൻഐഎയും വിവരശേഖരണം തുടങ്ങി. കസ്റ്റംസിൽ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ വിവരങ്ങൾ തേടി. ജിഎസ്ടി വകുപ്പും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം നടൻ ദുൽഖർ സൽമാനെതിരെ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം. ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുൽഖർ മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം.രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ ദുൽഖറിന്കസ്റ്റംസ് നോട്ടീസ് നൽകും.

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് ചൊവ്വാഴ്ച രാജ്യവ്യാപക റെയ്ഡ് നടത്തിയത്. നടന്‍മാരായ ദുല്‍ഖർ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുൽഖറിന്റെ 2 വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു. ദുല്‍ഖറിന്റെ കൊച്ചി ഇളംകുളത്തെയും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടത്തി. ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങളില്‍ ഒന്നിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കസ്റ്റംസ് ഓഫീസിലേക്ക് എത്തിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....