പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ശില്പശാല സെപ്റ്റംബർ 25 ന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 25 ന് പത്തനംതിട്ട എവർ​ഗ്രീൻ കോണ്ടിനെന്റലിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാ​ഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ച‌ടങ്ങിൽ ആദരിക്കും.

സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി ഉപകരണങ്ങൾ എന്ന വിഷയത്തിൽ മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ഷാജൻ സി കുമാർ, ഉത്തരവാദിത്ത മാധ്യമപ്രവർത്തനം എന്ന വിഷയത്തില്‍ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ബോബി എബ്രഹാം, ഡിജിറ്റൽ ബാങ്കിംഗും ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ പ്രതിരോധം, കേന്ദ്ര ​ഗവൺമെന്റ് പദ്ധതികൾ എന്നീ വിഷയങ്ങളിൽ പത്തനംതിട്ട ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ പി ഗോപകുമാർ, സൈബർ കുറ്റകൃത്യം എന്ന വിഷയത്തിൽ കേരള പോലീസ് സൈബർ വിംഗ് എസ്എച്ച്ഒ സുനിൽ കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിക്കും. പരിപാടിയിൽ കേന്ദ്ര ​ഗവൺമെന്റ് പദ്ധതി ​ഗുണഭോ​ക്താക്കൾ അനുഭവങ്ങൾ പങ്കുവെയ്ക്കും. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...