പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന് സംസ്ഥാന പുരസ്ക്കാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ‘മിനിസ്റ്റെഴ്സ് അവാര്‍ഡ്‌ ഫോര്‍ എക്സലന്‍സ് ‘ എന്ന പ്രത്യേക പുരസ്ക്കാരം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദു പ്രിന്‍സിപ്പല്‍ ഡോ.സിന്ധു ജോണ്‍സിന് പുരസ്ക്കാരം കൈമാറി. കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ. സുധീര്‍, നാക് ഉപദേശകന്‍ ഡോ. ദേവേന്ദ്ര കാവടി, എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി. ടി. അരവിന്ദ്കുമാര്‍, രജിസ്ട്രാര്‍ പ്രഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ. എം. പി. രാജന്‍, എസ്എല്‍ക്യുഎസി ഡയറക്ടര്‍ ഡോ. എം. എ. ലാല്‍, കാതോലിക്കേറ്റ് കോളേജ് ബര്‍സാര്‍ പ്രഫ. ഡോ. ബിനോയ്‌ ടി. തോമസ്‌, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് തോമസ്‌ എന്നിവര്‍ പങ്കെടുത്തു.

യുജിസിയുടെ നാക് അക്രഡിറ്റെഷനില്‍ തുടര്‍ച്ചയായി A++ ഗ്രേഡ് നേടിയാണ്‌ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഈ നേട്ടം കൈവരിച്ചത്. പഠനം, അധ്യാപനം, ഗവേഷണം, സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിലവാരം പരിശോധിച്ചാണ് അക്രഡിറ്റെഷന്‍ അനുവദിക്കുന്നത്. മികവിന് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ റൂസ ഫണ്ടായ 5 കോടി രൂപ ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....