കോഴിക്കോട് : തിക്കോടി പഞ്ചായത്തിലെ കോവിഡ് നിയന്ത്രണത്തിലെ കെടുകാര്യസ്ഥതയും വാക്സിൻ വിതരണത്തിലെ പക്ഷപാത രാഷ്ടീയവും ചൂണ്ടിക്കാട്ടി ബി ജെ പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ധര്‍ണ്ണ ബി ജെ പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജയ് ക്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്രത്തിലെ മോദി സർക്കാർ തരുന്ന വാക്സിൻ കേരളത്തിലെ ഭരണാധികാരികളുടെ തറവാട്ട് സ്വത്തല്ലെന്നും തുല്യ പ്രാധാന്യത്തോടെ നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
ബാബുരാജ് ചെറുക്കുന്നുമ്മൽ സ്വാഗതം ആശംസിച്ച ധർണ്ണയിൽ ബി ജെ പി തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ദിവാകരൻ അധ്യക്ഷം വഹിച്ചു. ബി ജെ പി ജില്ലാ കമ്മറ്റി അംഗം സ്മിതാ ലക്ഷ്മി ടീച്ചർ, ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് പിലാച്ചേരി വിശ്വനാഥൻ, കര്‍ഷക മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കോരച്ചൻ കണ്ടി ശ്രീധരൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ഷാജി മുക്കത്ത് നന്ദി രേഖപ്പെടുത്തി.