പത്തനംതിട്ട : രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ലോക ബൈസിക്കിൾ ദിനത്തോടനുബന്ധിച്ച് – ജൂൺ 3ന് നെഹ്റു യുവ കേന്ദ്ര ജില്ലയിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു. സൈക്കിൾ ഉപയോഗം പ്രചരിപ്പിക്കാനും, പ്രകൃതി സംരക്ഷണ ത്തിന്റെ സന്ദേശം നൽകുകയുമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. മാർ ക്രിസ്റ്റോസ്റ്റം കോളേജ്, കാതോലിക്കേറ്റ് കോളേജ്, തേജസ് ക്ലബ് പയനല്ലൂർ, ഇംപീരിയൽ ക്ലബ് ഓതറ, എം സി സി മാരാമൺ, ഫ്രണ്ട്സ് ക്ലബ് കുളനട എന്നിവർ പരിപാടികൾ സംഘടിപ്പിച്ചു.
ലോക ബൈസിക്കിൾ ദിനത്തോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ജില്ലയിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു
RECENT NEWS
Advertisment