ചങ്ങനാശ്ശേരിയിൽ വൻ ബ്രൗൺഷുഗർ വേട്ട

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൻ ബ്രൗൺഷുഗർ വേട്ട. ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് വിൽപ്പനക്കെത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലിയെ എക്സൈസ് സംഘം പിടികൂടി. തെങ്ങണ കവലയിൽ മുബാറക് അലി ബ്രൗൺഷുഗ‍ർ വിൽപ്പന നടത്തുന്നതിനിടയിലാണ് എക്സൈസിന്‍റെ പിടിയിലാവുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പ്രദേശത്തെ യുവാക്കൾക്കുമാണ് പ്രതി ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ വ്യാപകമായി ബ്രൗൺ ഷുഗ‍ർ ഇടപാടുകൾ നടക്കുന്നെന്ന് വിവരം കിട്ടിയതിന്റ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന.

പ്രതിയെ സംബന്ധിച്ച് സൂചന കിട്ടിയ എക്സൈസ് സംഘം മഫ്തിയിലെത്തിയാണ് ഓപ്പറേഷൻ നടത്തിയത്. പിടികൂടുമ്പോൾ പ്രതി മുബാറക് അലിയുടെ കൈയ്യിൽ 52 ഗ്രാം ബ്രൗൺഷുഗറും രണ്ട് കിലോ കഞ്ചാവും 35000 രൂപയുമുണ്ടായിരുന്നു. ഇയാൾക്കൊപ്പം മറ്റ് ചിലരും കൂടി വിൽപ്പന സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചും പ്രതി ബ്രൗൺഷുഗർ വാങ്ങിയ സ്ഥലം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി ജി രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...

കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

0
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. ബസിന്റെ പിന്നിൽ...

സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി

0
ന്യൂഡൽഹി : ഡൽഹിയിലെ സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച്...