ക്രെറ്റയുടെ ഇലക്ട്രിക് മോഡല്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായി

For full experience, Download our mobile application:
Get it on Google Play

ക്രെറ്റയുടെ ഇലക്ട്രിക് മോഡല്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായി. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ ഉന്‍സു കിം ആണ് ക്രറ്റ ഇലക്ട്രിക്ക് ഉടന്‍ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചത്. വരുംമാസങ്ങളില്‍ ക്രറ്റ ഇ.വി. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും ഇലക്ട്രിക് കാര്‍ വിപണിയില്‍ ക്രറ്റ ഇ.വി. ഒരു ‘ഗെയിം ചെഞ്ചര്‍’ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഹ്യുണ്ടായി 2865 കോടി രൂപയുടെ ലാഭം നേടിയതായും അദ്ദേഹം അറിയിച്ചു. 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആകെ 3,83,994 യൂണിറ്റുകളാണ് ഹ്യുണ്ടായി വിറ്റത്. ഇതില്‍ 2,99,,094 വാഹനങ്ങളും ഇന്ത്യന്‍ വിപണിയിലായിരുന്നു. 84,900 യൂണിറ്റുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചു. വിപണിയിലെ സാഹചര്യങ്ങള്‍ മന്ദഗതിയിലായിട്ടും സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വിജയകരമായി കമ്പനിക്ക് ലാഭം നിലനിര്‍ത്താനായെന്നായിരുന്നു മാനേജിങ് ഡയറക്ടറുടെ വാക്കുകള്‍. ഇതിനുപിന്നാലെയാണ് അദ്ദേഹം ക്രറ്റ ഇ.വി.യെക്കുറിച്ചുള്ള ഔദ്യോഗികവിവരവും പങ്കുവെച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...