വാട്‌സ്ആപ്പിൽ വൻ മാറ്റം ; അക്കൗണ്ട് നാല് ഫോണിൽ വരെ ഉപയോഗിക്കാം ; ഫേസ്ബുക്ക് പോസ്റ്റുമായി സക്കർബർഗ്ഗ്

For full experience, Download our mobile application:
Get it on Google Play

ഒരു വാട്സ്ആപ്പ് അക്കൗണ്ട് അടുത്ത ആഴ്ച മുതൽ ഇനി ഒരേസമയം നാല് മൊബൈലുകളിൽ ഉപയോഗിക്കാം. നിലവിൽ ഒരേസമയം ഒരു ഫോണിൽ മാത്രമേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കൂ. മൊബൈലിനെ കൂടാതെ വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് ഡെസ്‌ക് ടോപ്പിൽ പ്രവർത്തിപ്പിക്കാം. പക്ഷേ, ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആദ്യ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുമായിരുന്നു. ഈ പ്രശ്‌നത്തിനാണ് പരിഹാരമാകാൻ പോകുന്നത്. അടുത്ത ആഴ്ചയോടെ പുതിയ സേവനം ലഭ്യമാക്കുമെന്ന് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്രധാന ഫോണിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്തോ (ലിങ്ക് എ ഡിവൈസ് ഓപ്ഷൻ) ഒ.ടി.പി വഴിയോ ആകും മറ്റ് ഫോണുകളിലും ലോഗിൻ ചെയ്യാനാവുക. ഒന്നിലധികം ജീവനക്കാരുള്ള ബിസിനസുകൾക്ക് ഈ സൗകര്യം കൂടുതൽ പ്രയോജനപ്പെടും. ബിസിനസ് കൂടുതൽ കാര്യക്ഷമമാകാൻ ഇത് സഹായിക്കും. സ്ഥാപനത്തിന്റെ വാട്സ്ആപ്പ് അക്കൗണ്ട് 4 ഫോണുകളിൽ ഒരേസമയം പ്രവർത്തിപ്പിക്കാമെന്നതിനാൽ കൂടുതൽ പേർക്ക് കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...