കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. പൊതു-സ്വകാര്യ ഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. താപനില ഉയര്‍ന്നത് തന്നെയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ചൂട് ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പടരുന്നത് രൂക്ഷമാണ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തീ പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാലക്കാട് വാളയാര്‍ മലനിരകളിലും കാട്ടുതീയുണ്ടായി. മൂന്ന് കിലോമീറ്റര്‍ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവര്‍ തീയിട്ടതാണോ എന്ന സംശയം വനംവകുപ്പിനുണ്ട്.

41.5 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് പാലക്കാട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലും വാളയാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും വലിയ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളെല്ലാം വറ്റിവരളുന്ന അവസ്ഥയിലാണ്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വാളയാറില്‍ പടരുന്ന കാട്ടുതീയാണ് നിലവില്‍ ഏറ്റവും വലിയ ഭീഷണി. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12 മുതല്‍ കാട്ടുതീ പടരുന്നത്. തീ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തീ അണയ്ക്കാന്‍ മലയ്ക്ക് മുകളിലേക്ക് കയറിപ്പോവുകയെന്നത് പ്രായോഗികമല്ലാത്തതാണ് പ്രതിസന്ധിയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...