പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട ; 100 കിലോയിലധികം കഞ്ചാവ് പിടികൂടി – മൂന്ന് പേർ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പോലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. വീട്ടിനുള്ളിൽ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവരെക്കൂടി കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പോലീസ് അന്വേണം വ്യാപിപ്പിക്കുന്നത്. പത്തനംതിട്ട ന​ഗരത്തോട് ചേർന്ന ഒഴിഞ്ഞൊരു പ്രദേശമാണ് മണ്ണാറമല. ഇവിടെയുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പോലീസ് അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. 102 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു

0
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ്...

കർണാടകയിൽ പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

0
ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വീണ്ടും ടിസ്റ്റ്....

പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ.എം. ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കടലിലെറിയുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി...

പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു

0
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ...