തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ചൊവ്വര ഭാഗത്ത് എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. പരിശോധനയ്ക്കിടെ നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാറിനെ അതിസാഹസികമായി പിന്തുടർന്നാണ് എക്സൈസ് വകുപ്പിന്‍റെ പ്രത്യേക മൊബൈൽ യൂണിറ്റ് മയക്കുമരുന്ന് കടത്തു സംഘത്തെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാക്കളാണ് കഞ്ചാവുമായി പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. പേരേക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി, ആമച്ചൽ സ്വദേശി ശരത്, പാറശ്ശാല സ്വദേശി വിപിൻ എന്നിവർ ആണ് കാറിൽ കടത്തിയ കഞ്ചാവുമായി പിടിയിലായത്.

കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വര ഭാഗത്ത് എക്സൈസിന്‍റെ പരിശോധനയ്ക്കിടെ യുവാക്കൾ വാഹനം നിർത്താതെ അമിത വേഗതയിൽ രക്ഷപെടുകയായിരുന്നു. എന്നാൽ പിന്തുടർന്ന എക്സൈസ് സംഘം കാറിനെ വട്ടം വെച്ച് യുവാക്കളെ പൊക്കി. വാഹനം പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് കെഇഎംയു ടീം പ്രതികളെ വലയിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...

തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും...

0
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്...