ഇലക്ട്രോണിക്സ് ഉത്പാദന മേഖലയിൽ വൻ കുതിപ്പ് ; അശ്വിനി വൈഷ്ണവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇലക്ട്രോണിക്സ് ഉത്പാദന മേഖലയിൽ ഇന്ത്യ കുതിക്കുന്നുവെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. വരും വർഷങ്ങളിൽ രാജ്യം 300 ബില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കും. കയറ്റുമതിയിലൂടെ 100 ബില്യൺ ഡോളർ വരുമാനവും ലഭിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ നയങ്ങളാണ് ഇതിന് പ്രാപ്തമാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

നിർമ്മാണത്തിന് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഘടകഭാ​ഗങ്ങളുടെ നിർ‌മ്മാണം രാജ്യത്ത് തന്നെ നടക്കുന്നതിനാൽ കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാക്കാൻ‌ കഴിയും. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാ​ഗമാണ് ഇതും. ലോകത്തിലെ തന്നെ മികച്ച 5ജി സേവനങ്ങൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭാരതതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിർമ്മിച്ച് ഇലക്ട്രിക് ഉപകരണങ്ങൾക്കും പ്രിയമേറുന്നതായി അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....