പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണവേട്ട

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരുകോടി രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ ആര്‍ പി എഫിന്‍റെ പിടിയിലായി. ബംഗ്ലൂരില്‍ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു ഇരുവരുടേയും പദ്ധതി. തുണിയില്‍ പൊതിഞ്ഞ് ശരീരത്തില്‍ ചേര്‍ത്ത് കെട്ടിയായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. ബംഗളൂരില്‍ നിന്ന് കായംകുളത്തേക്കുള്ള ഐലാന്റ് എക്സ്‌ പ്രസിലെ യാത്രക്കിടെയാണ് ഇരുവരും പണവുമായി പിടിയിലായത്.

ട്രെയിനിലും പ്ലാറ്റ്‌ഫോമിലും പരിശോധന നടത്തുന്നതിനിടെ പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആര്‍പിഎഫ് ഇവരെ പരിശോധിക്കുകയായിരുന്നു. ഒരു കോടി രണ്ട് ലക്ഷം രൂപയാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികളില്‍ നിന്ന് ആര്‍പിഎഫ് കണ്ടെത്തിയത്. പ്രത്യേക സഞ്ചിയിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താനുള്ള ശ്രമം. പണം കടത്തുന്നതിനായുള്ള രേഖകളൊന്നും പ്രതികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ഇന്‍കം ടാക്‌സിന് കൈമാറുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് മുമ്പും പണം കടത്തിയിട്ടുണ്ട് എന്നാണ് ഇരുവരുടെയും മൊഴി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...