പത്തനംതിട്ട : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ ഓഫ് കേരള (സി ഐ റ്റി യു) യുടെ നേതൃത്വത്തിൽ ജില്ലാ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വ്യാജ വയറിംഗിനെതിരെ കർശനമായ നടപടി സ്വീകരിക്കുക, അനധികൃത വയറിംഗ് കണ്ടെത്താൻ ജില്ലാതല ജനകീയ സമിതികൾ രൂപീകരിക്കുക, വൈദ്യുതി വിതരണ-ഉല്പാദന മേഖല പൊതുമേഖലയിൽ തന്നെ നിലനിർത്തുക, ഇലക്ട്രിക്കൽ ലൈസൻസ് പുതുക്കി നൽകുന്നതിന്‍റെ കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക, വയറിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് അടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്.
സെൻറ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കോന്നി എം എൽ എ കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്നും ഈ ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അനു അന്ത്യാളൻകാവ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എം വി സഞ്ജു, യൂണിയൻ ജില്ലാ സെക്രട്ടറി എ രാജൻ റാവുത്തർ, ജില്ലാ ജോയിൻ സെക്രട്ടറി എ പ്രഭാത് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























