ടാറിങ് പൂര്‍ത്തിയായ റോഡില്‍ വന്‍ കുഴി രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍ : മെക്കാഡം ടാറിങ് പൂര്‍ത്തിയായ റോഡില്‍ വന്‍ കുഴി രൂപപ്പെട്ടു. കണ്ണൂര്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര- മെഡിക്കല്‍ കോളേജ് റോഡില്‍ തുമ്പോട്ടയിലാണ് ടാറിങ്ങിനു ശേഷം വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞ് താണത്. ഒരാള്‍ പൊക്കത്തിലുള്ള കുഴിക്ക് ഒരു മീറ്ററിലധികം വിസ്തൃതിയുണ്ട്. ഗര്‍ത്തം രൂപപ്പെട്ട ഉടന്‍ നാട്ടുകാര്‍ കണ്ടതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. അറിയാതെ വാഹനങ്ങള്‍ എത്തിയിരുന്നുവെങ്കില്‍ കുഴിയിലേക്ക് താഴുമായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് റോഡിന്‍റെ ടാറിങ് പൂര്‍ത്തിയായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാര്‍ റോഡില്‍ അപകട മുന്നറിയിപ്പായി കൊടി വെയ്ക്കുകയും ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ വരാതിരിക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കുകയും ചെയ്തു. ഇതുപോലെ വന്‍ കുഴി റോഡിന്‍റെ മറ്റ് ഭാഗങ്ങളിലുമുണ്ടാവുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. ഭൂമിക്കടിയിലെ പൈപ്പിങ് പ്രതിഭാസത്തിന്‍റെ രീതിയിലാണ് ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത് വീടുകളും മറ്റും ഉള്ളതിനാല്‍ സംഭവത്തെക്കുറിച്ച്‌ വിദഗ്ധ പരിശോധന നടത്തണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...