ഭിന്നശേഷിക്കാര്‍ മുച്ചക്രവാഹനം ഉപേക്ഷിക്കല്‍ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ സബ്സിഡി അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.എ.പി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ടെലഫോണ്‍ ഭവന് മുന്‍പില്‍ നടന്ന ഭിന്നശേഷിക്കാരുടെ മുച്ചക്ര വാഹനം ഉപേക്ഷിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രെട്രോള്‍ വിലവര്‍ദ്ധന പിന്‍വലിക്കുക, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഇന്ധന പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.എ.പി.സി ജില്ലാ പ്രസിഡന്‍റ് അച്ചന്‍കുഞ്ഞ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ.എ.സുരേഷ് കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റനീസ് മുഹമ്മദ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എസ് വിനോദ് കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്അബ്ദുള്‍ കലാം ആസാദ്, ഡി.എ.പി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എസ് തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുടശ്ശനാട്, രഞ്ചിത്ത് പൂഴിക്കാട്, പുരുഷോത്തമന്‍ നായര്‍, സജി ചിറ്റാര്‍, മിനി പന്തളം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...