ബിഹാര്‍ കേഡര്‍ ഐ‌.എ‌.എസ് ഉദ്യോഗസ്ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാറ്റ്​ന: ബിഹാര്‍ കേഡര്‍ ഐ‌.എ‌.എസ് ഉദ്യോഗസ്ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. നളന്ദ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനാണ് ​രോഗം സ്ഥിരീകരിച്ചത്​. 14 ദിവസത്തിനിടെ വിദൂര യാത്രയൊന്നും നടത്താതിരുന്ന എസ്.ഡി.എമ്മിന്​ പ്രാദേശിക സമ്പര്‍ക്കത്തില്‍ നിന്നാണ് അണുബാധയുണ്ടായതെന്ന് കരുതുന്നു. മേയ് 11നാണ്​ അദ്ദേഹത്തി​​ന്റെ  സാമ്പിള്‍ ശേഖരിച്ചത്​. 12ന്​ പട്ന ആസ്ഥാനമായുള്ള രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലഖ്‌നൗ സ്വദേശിയായ ഇ​ദ്ദേഹത്തെ പ്രദേശത്തെ ഹോട്ടലില്‍ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചതായി പ്രിന്‍സിപ്പല്‍ ഹെല്‍ത്ത്  സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട 46 പേരുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറി​​ന്റെ  ജില്ലയായ നളന്ദയില്‍ 63 പോസിറ്റീവ് കേസുകളാണ്​ ഇതുവരെ ക​ണ്ടെത്തിയത്​. പകര്‍ച്ചവ്യാധി ബാധിച്ച ബിഹാറിലെ ആദ്യ അഞ്ച് ജില്ലകളില്‍ ഒന്നാണിത്​. ബിഹാര്‍ മിലിട്ടറി പോലീസ് (ബി.എം.പി -14) ബറ്റാലിയനിലെ 21 പേര്‍ ഉള്‍പ്പെടെ 30 പോലീസുകാര്‍ക്ക്​ ഇതുവരെ കോവിഡ് കണ്ടെത്തി. ബി.എം.പി -14 ആസ്ഥാനവും ഖജ്‌പുര പ്രദേശത്തെ ബാരക്കും റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...