വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടപടി സ്വീകരിക്കും : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലെന്ന മട്ടില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

മകളുടെ ആശുപത്രിവാസവും പ്രസവവുമായി ബന്ധപ്പെട്ടാണ് ഡിഎംഒ മേയ് 11 മുതല്‍ 30 വരെ അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇത് ജില്ലാ കളക്ടറുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്ന് വാര്‍ത്തയില്‍ പറയുന്നു. കളക്ടര്‍ ക്വാറന്റൈനില്‍ പോകാന്‍ ഡിഎംഒ ആവശ്യപ്പെട്ടതായി പറയുന്നതും വാസ്തവ വിരുദ്ധമാണ്. ത്രീലെയര്‍ മാസ്‌ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുമാണ് കളക്ടര്‍ വിദേശത്തു നിന്നു വന്ന യാത്രക്കാരുമായി ബന്ധപ്പെട്ടത്. അതിനാല്‍ കളക്ടര്‍ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ല. ദൈനംദിന അവലോകന യോഗം കളക്ടറുടെ ചേംബറില്‍ തന്നെയാണ് എല്ലാ ദിവസവും നടക്കുന്നത്.

ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് ഒറ്റമനസോടെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി നടപ്പാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിഎംഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...