കോന്നിയില്‍ വനംകൊള്ള : ഒരാള്‍ അറസ്റ്റില്‍ ; ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി – ഡിഎഫ്ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയിഞ്ചില്‍ പാടം, കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് കൊക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് താമസിക്കുന്ന ഷമീര്‍ തടി കടത്താന്‍ ഉപയോഗിച്ച കെഎല്‍-03-എസി-1571 മഹീന്ദ്ര പിക്കപ്പ് ജീപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.

ആകെ  അഞ്ചു ക്യുബിക് മീറ്ററോളം തടികള്‍ ഇയാള്‍ കടത്തിയിരുന്നു. അന്വേഷണത്തില്‍ കൊല്ലം ചന്ദനത്തോപ്പ് ഭാഗത്ത് തടി മില്ലില്‍ നിന്നും ഇതില്‍ നാല് ക്യുബിക് മീറ്ററോളം തടി പിടിച്ചെടുത്തു. രണ്ടു മരങ്ങളില്‍ നിന്നുളള ഒരു ക്യുബിക് മീറ്ററോളം തടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഫയര്‍ സീസണില്‍ വനം വകുപ്പിന്റെ വാച്ചറായി പ്രവര്‍ത്തിച്ചിരുന്ന വയക്കര ഒരേക്കര്‍ ഭാഗത്ത് മധുവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് മാര്‍ച്ച് 24-ന് തന്നെ കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 20 അംഗങ്ങള്‍ ഉളള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേസ് അന്വേഷണത്തിന് പോലീസ് വകുപ്പില്‍ നിന്നുളള സഹായവും ലഭ്യമാക്കിയിരുന്നു.

പ്രധാന പ്രതിയെ ഈ മാസം 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് വന്നതിനാലാണ് കൂടുതല്‍ നടപടികള്‍ ഉണ്ടാകാത്തത്. മേയ് ആറ്, ഏഴ് തീയതികളില്‍ വനം വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കേസുകളുടെ വിശദാംശങ്ങള്‍ കോന്നിയില്‍ എത്തി അവലോകനം ചെയ്യുകയും രണ്ട് ആഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല. അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ തടസപ്പെടുത്തുന്ന വിധത്തില്‍  മന്ത്രിയുടെ ഓഫീസോ, ജനപ്രതിനിധികളോ, സര്‍വീസ് സംഘടനാ ഭാരവാഹികളോ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ല. കേസ് അന്വേഷണം വേഗം പൂര്‍ത്തിയാക്കി ബാക്കി പ്രതികളേയും തൊണ്ടിയും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിവു ലഭിക്കുന്ന പക്ഷം കര്‍ശനമായ അച്ചടക്ക നടപടിയും വനം നിയമപ്രകാരമുളള നടപടിയും സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയിഞ്ചില്‍ പാടം, കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷനുകളില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരത്തുളള തേക്കു തോട്ടങ്ങളില്‍ നിന്നായി നാല് തേക്ക് മരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കടത്തിയതിന് ഈ വര്‍ഷം മാര്‍ച്ച് അവസാനം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഊര്‍ജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു. അന്വേഷണം തുടര്‍ന്നു വരവെ, പാടം സ്റ്റേഷന്‍ പരിധിയില്‍ രണ്ടു മരങ്ങള്‍ കൂടി മുറിച്ച് അതില്‍ ഒരെണ്ണം കടത്തിക്കൊണ്ടു പോയതായും, കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മറ്റ് രണ്ട് മരങ്ങളില്‍നിന്നും തടി മുറിച്ചു കടത്തിയതായും കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...