ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാറും സജീവ രാഷ്ട്രീയത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാറും സജീവ രാഷ്ട്രീയത്തിലേക്ക്. നിഷാന്തിൻ്റെ രാഷ്ട്രീയ പ്രവേശം തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നും മന്ത്രി ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിൻ്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് ശ്രാവൺ കുമാർ. ഒരു പതിറ്റാണ്ടായി നിതീഷ് മന്ത്രി സഭകളിലെ സ്ഥിരം അംഗം കൂടിയാണ് ശ്രീവൺകുമാർ.നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പാർട്ടി പ്രവർത്തകരും അനുയായികളും വർഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഹോളിക്ക് മുന്നോടിയായി എടുത്ത ഈ തീരുമാനത്തിൽ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് ശ്രാവൺ കുമാർ വ്യക്തമാക്കി.

നിഷാന്തിന് നൽകുന്ന കൃത്യമായ പദവി എന്താണെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി അറിയിക്കും. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുമോ എന്ന ചോദ്യത്തിന് ‘എന്തും സംഭവിക്കാം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ബീഹാറിൽ ലാലു പ്രസാദ് യാദവിൻ്റെ കുടുംബവാഴ്ചയെ നിരന്തരം വിമർശിക്കാറുള്ള നിതീഷ് കുമാറിൻ്റെ മകൻ രാഷ്ട്രീയത്തിലേക്ക് വരുന്നത് മറ്റൊരു രാഷ്ട്രീയ കൗതുകമാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇതുവരെ രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന നിഷാന്ത് കുമാർ, പിതാവിന്റെ പിൻഗാമിയായി പാർട്ടിയിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. ബീഹാർ രാഷ്ട്രീയത്തിലെ പുതിയ മാറ്റം ജെഡിയുവിനുള്ളിലും പുറത്തുമുള്ള രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....