പേരാവൂരിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തയിൽ പ്രതികരിച്ച് കെകെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പേരാവൂരിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തയിൽ പ്രതികരിച്ച് കെകെ ശൈലജ. കെപിസിസി പ്രസിഡൻ്റിൻ്റെ സിറ്റിങ് സീറ്റായ പേരാവൂരിൽ ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെ ചേരും. എട്ടാം തീയതി പാർട്ടി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. പേരാവൂർ ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവർ പറഞ്ഞു. മട്ടന്നൂരിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ കെകെ ശൈലജ വിജയിച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഒരു ഘട്ടത്തിൽ ഉയർന്നുകേട്ട പേരായിരുന്നെങ്കിലും കഴിഞ്ഞ തവണ മന്ത്രിസ്ഥാനത്തേക്ക് പോലും ശൈലജയെ പരിഗണിച്ചിരുന്നില്ല.

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത് പേരെടുത്ത അവർ പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മും സഖ്യകക്ഷികളും തമ്മിൽ സീറ്റ് ചർച്ച നടന്നെങ്കിലും നിലവിലെ സീറ്റുകളിൽ കഴിഞ്ഞ തവണത്തേത് പോലെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് ഭരണം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്. എന്നാൽ മൂന്നാം വട്ടവും ഭരണം പിടിക്കുമെന്നാണ് ഇടത് നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നത്. അതിനിടെയാണ് കണ്ണൂരിൽ സിപിഎമ്മിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാർത്ഥിയായ കെകെ ശൈലജയുടെ സീറ്റ് മാറ്റം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...