ബിഹാർ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: നിതീഷ് കുമാർ പദവിയൊഴിയുന്നതോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനും ഇന്ന് പട്നയിലെത്തും. എൻ ഡി എ യോഗം ചേർന്നാകും പുതിയ നേതാവിനെ തെരഞ്ഞെടുക്കുക. രാവിലെ 11 മണിക്ക് അവസാന മന്ത്രിസഭാ യോഗം ചേർന്ന ശേഷം നിതീഷ് കുമാർ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. നിലവിൽ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ സാമ്രാട്ടിന് അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തൽ.

സാമ്രാട്ട് മുഖ്യമന്ത്രിയായാൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത്, മന്ത്രി വിജയ് ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയി ചുമതലയേൽക്കുമെന്നും വിവരമുണ്ട്. നിതീഷ് കുമാർ പദവിയൊഴിയുന്നതോടെ ബിഹാർ രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. 243 അംഗ നിയമസഭയിൽ 89 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് നിലവിൽ ബിജെപി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിതീഷ് കുമാർ നിയമസഭാ കൗൺസിൽ അംഗത്വം രാജി വച്ചത്. മാർച്ച് 16 നായിരുന്നു നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണയും ബിഹാറിൻ്റെ മുഖ്യമന്ത്രി കസേരയിലെത്തി, വെറും നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാർ പടിയിറങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....