പട്ന: യുവാക്കളുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ 16, 18 വയസ്സുള്ള പെണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍.സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ പെണ്‍മക്കളെ കൊലപ്പെടുത്തിയതായി അമ്മ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ക്ക് സമീപം അമ്മ റിങ്കു ദേവിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ് നരേഷ് ബൈത്തക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടുപേര്‍ക്കും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ രണ്ട് മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.