മക്കൾക്ക് പ്രണയബന്ധം : രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തി അച്ഛനും അമ്മയും

For full experience, Download our mobile application:
Get it on Google Play

പട്ന: യുവാക്കളുമായി പ്രണയബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ 16, 18 വയസ്സുള്ള പെണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍.സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ പെണ്‍മക്കളെ കൊലപ്പെടുത്തിയതായി അമ്മ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ക്ക് സമീപം അമ്മ റിങ്കു ദേവിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ് നരേഷ് ബൈത്തക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടുപേര്‍ക്കും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ രണ്ട് മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...