മക്കൾക്ക് പ്രണയബന്ധം ; രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തി അച്ഛനും അമ്മയും

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിൽ 16, 18 വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. പെൺമക്കൾക്ക് ഇതര ജാതിയിൽപ്പെട്ട ‌യുവാക്കളുമായി പ്രണയബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ പെൺമക്കളെ കൊലപ്പെടുത്തിയതായി അമ്മ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോൾ രണ്ട് മൃതദേഹങ്ങൾക്ക് സമീപം അമ്മ റിങ്കു ദേവിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഭർത്താവ് നരേഷ് ബൈത്തക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

പെൺകുട്ടികൾ രണ്ടുപേരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അമ്മ പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെൺകുട്ടികൾ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അവർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ രണ്ട് മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പെൺകുട്ടികളെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ രണ്ട് പേരും ചേർന്നാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സദർ) ഓം പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...