പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി

For full experience, Download our mobile application:
Get it on Google Play

പട്‌ന: പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്? നമ്മുടെ വീട്ടിലെ പെൺകുട്ടികൾ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്?’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ പെൺകുട്ടികൾക്ക് അവകാശങ്ങൾ തനിയെ ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു മന്ത്രി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇന്ത്യയെ ആഭ്യന്തരമായി തകർക്കുന്നതിന് തുല്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. 2026-ലും ഇത്തരം ചിന്താഗതികൾ വച്ചുപുലർത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമ‍ശനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) ബിരുദം നേടിയ അധ്യാപകനായിരുന്നു ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ മിഥിലേഷ് തിവാരി. കുറച്ചുകാലം അദ്ദേഹം പട്‌നയിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയിരുന്നു.

1988 ൽ തിവാരി എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1990ൽ ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ആർജെഡിയുടെ ഭരണകാലത്ത്, 2005 ഫെബ്രുവരിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015 ൽ, ജെഡി (യു)-ആർജെഡി സ്ഥാനാർത്ഥിയെ പിന്നിലാക്കി തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2020 ലെ തെരഞ്ഞെടുപ്പിൽ ബൈകുന്ത്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും വിജയം നേടാനായിരുന്നില്ല. 2025ൽ ആർജെഡി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് മിഥിലേഷ് എംഎൽഎ ആകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...