മുഖ്യമന്ത്രിയായി ആര് വന്നാലും ഞാന്‍ സ്വാഗതം ചെയ്യുമെന്ന് ബെന്നി ബെഹനാന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. എല്ലാം സമാധാനപരമായി തീരാനുള്ള പക്വത എല്ലാവരും പ്രകടിപ്പിക്കുന്നുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. വോട്ട് ചെയ്തവരുടെ മനസ്സില്‍ മങ്ങലേറ്റിട്ടുണ്ടെന്നും പ്രഖ്യാപനം വന്നുകഴിയുമ്പോള്‍ മങ്ങല്‍ ശോഭയായി മാറുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ‘ഇക്കാര്യത്തില്‍ വിവാദം പാടില്ല എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. എന്റെ അഭിപ്രായം ഹൈക്കമാന്‍ഡിന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്. ആരുവന്നാലും ഞാന്‍ സ്വാഗതം ചെയ്യും. വീണ്ടും ഫ്‌ളക്‌സ് വെക്കുന്നവര്‍ നേതാക്കന്മാരുടെ അനുമതിയോടെ അല്ല വയ്ക്കുന്നത്. നേതാക്കന്മാരെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും സ്‌നേഹമുള്ളവര്‍ ആ തീരുമാനം നടപ്പാക്കണം’, ബെന്നി ബെഹനാന്‍ പറഞ്ഞു.

വെളുത്ത പുക ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ചര്‍ച്ച പാര്‍ട്ടിക്ക് മുമ്പില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ച മാത്രമാണ് ഉള്ളത്. ഏത് തീരുമാനമെടുത്താലും എല്ലാവരും സന്തോഷിക്കും. എല്ലാവരും അംഗീകരിക്കുകയും ചെയ്യുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....