സുശീല്‍ കുമാര്‍ മോദി കേന്ദ്രത്തിലേക്ക് ​; ബിഹാറില്‍ നിതീഷിന്​ പുതിയ ഉപമുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പട്​ന: ബിഹാറില്‍ നിതീഷ്​ കുമാര്‍ മന്ത്രിസഭയില്‍ ബി.ജെ.പിക്ക്​ ലഭിക്കുന്ന ഉപമുഖ്യമന്ത്രി പദത്തിന്​ പുതിയ അവകാശി എത്തിയേക്കും. സുശീല്‍ കുമാര്‍ മോദി കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകാന്‍ ഒരുങ്ങുന്നതിനാല്‍ തര്‍കിഷോര്‍ പ്രസാദ്​ ഉപമുഖ്യമന്ത്രിയാകു​മെന്ന്​ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്​തു.

കതിഹാറില്‍ നിന്ന്​ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ച പ്രസാദിനെ ഞായറാഴ്​ച ബി.ജെ.പിയുടെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടു​ത്തിരുന്നു. തിങ്കളാഴ്​ചയാണ്​ നിതീഷ്​ കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും ബിഹാറില്‍ അധികാരമേല്‍ക്കുന്നത്​. 12ാം ക്ലാസ്​ വിദ്യാഭ്യാസം ഉള്ള പ്രസാദ്​ എ.ബി.വി.പിയിലൂടെയാണ്​ രാഷ്​ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്​.

പ്രസാദിനെ ഒറ്റക്കെട്ടായാണ്​ പാര്‍ട്ടി ​നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തതെന്ന് കഴിഞ്ഞ നിതീഷ്​ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ മോദി ​പറഞ്ഞു. രേണു ദേവിയാണ്​ നിയമസഭ കക്ഷി ഉപനേതാവ്​. പട്​നയില്‍ ഞായറാഴ്​ച ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനങ്ങള്‍​.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​, ബിഹാറിന്റെ ചുമതലയുള്ള നേതാവ്​ ഭൂപേന്ദ്ര യാദവ്​, തെരഞ്ഞെടുപ്പ്​ ചുമതലയുള്ള ദേവേന്ദ്ര ഫഡ്​നാവിസ്​, കേന്ദ്ര മന്ത്രി നിത്യാനന്ദ്​ റായ്​ എന്നിവര്‍ യോഗത്തിനുണ്ടായിരുന്നു. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ്​ ബിഹാറില്‍ എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയത്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...