ഛത്തീസ്ഗഢില്‍ വനിത ജില്ലാ ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റായ്പ്പൂര്‍ : ഛത്തീസ്ഗഢില്‍ വനിത ജില്ലാ ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 55 കാരിയായ കാന്ത മാര്‍ട്ടിനെ വീട്ടിലെ സീലിങ് ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഛത്തീസ്ഗഢിലെ മുങ്ങേലി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നേരത്തെ ഭക്ഷണം കഴിച്ച ശേഷം കുക്കിനോടും ജോലിക്കാരനോടും വീട്ടില്‍ പോകാന്‍ ഇവര്‍ ആവശ്യപ്പട്ടിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ കുക്ക് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അതിന് പിന്നാലെ ഇവര്‍ വല്ലാതെ വിഷാദാവസ്ഥയിലായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി പ്രാഥമിക അന്വേഷണത്തിന് ശേഷം പറ‍ഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...