ഏറ്റുമുട്ടലില്‍ ധീര രക്തസാക്ഷിത്വം വരിച്ച സൈനികന്റെ സ്മാരകം നിര്‍മിച്ചതിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗല്‍വാന്‍ : ഏറ്റുമുട്ടലില്‍ ധീര രക്തസാക്ഷിത്വം വരിച്ച സൈനികന്റെ സ്മാരകം നിര്‍മിച്ചതിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്ത് ബിഹാര്‍ പോലീസ്. 15 ദിവസത്തിനകം സ്മാരകം നീക്കം ചെയ്യണമെന്ന് താക്കീത് നല്‍കിയ ശേഷമായിരുന്നു അറസ്റ്റ്. വൈശാലി സ്വദേശി രാജ് കപൂറിനെയാണ് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രാജ് കപൂറിനെ അധിക്ഷേപിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 ന് വൈശാലി ജില്ലയിലെ ജന്‍ദാഹ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള കജ്രി ബുസുര്‍ഗിലാണ് മകന്‍ ജയ് കിഷോര്‍ സിങ്ങിന്റെ ഓര്‍മയ്ക്കായി പിതാവ് സ്മാരകം നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിരവധി തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. എന്നാല്‍ ഡിസംബറില്‍ ഇവരുടെ അയല്‍വാസിയായ ഹരിനാഥ് റാം പ്രതിമയ്ക്ക് ചുറ്റും മതില്‍ ഉയര്‍ത്തിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

രാജ് കപൂര്‍ സിംഗ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്മാരകം നിര്‍മ്മിച്ചതെന്നും മറ്റൊരിടത്ത് തനിക്ക് ഭൂമി വാങ്ങാമെന്ന കരാര്‍ പാലിച്ചില്ലെന്നും ഹരിനാഥ് റാം ആരോപിച്ചു. ഇത് പരാതിയായി പോലീസിലെത്തിയതോടെ രാജ് കപൂര്‍ സിങ്ങിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 188, 323, 504, 506, എസ്സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു.

പിന്നാലെ ശനിയാഴ്ച രാത്രി വീട്ടിലെത്തിയ പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 15 ദിവസത്തിനകം സ്മാരകം നീക്കം ചെയ്യണമെന്ന് പോലീസ് പറഞ്ഞതായി രക്തസാക്ഷി ജയ് കിഷോര്‍ സിങ്ങിന്റെ സഹോദരന്‍ നന്ദകിഷോര്‍ സിംഗ് പറഞ്ഞു. ലോക്കല്‍ പോലീസ് വീട്ടിലെത്തി പിതാവിനെ അറസ്റ്റുചെയ്ത് കൊണ്ടുപോയി.

അദ്ദേഹത്തെ പോലീസ് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും നന്ദകിഷോര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.സ്മാരകം പണിതതിനാല്‍ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രക്തസാക്ഷിയായ പിതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് ഡിഎസ്പി മഹുവ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...