പ്ലീനറിയ്ക്കായി കെപിസിസി തയ്യാറാക്കിയ അധിക പട്ടിക എഐസിസി അംഗീകരിക്കാത്തത് കെപിസിസി നേതൃത്വത്തിനു തിരിച്ചടിയായി

For full experience, Download our mobile application:
Get it on Google Play

റായ്പ്പൂര്‍: പ്ലീനറിയ്ക്കായി കെപിസിസി തയ്യാറാക്കിയ അധിക പട്ടിക എഐസിസി അംഗീകരിക്കാത്തത് കെപിസിസി നേതൃത്വത്തിനു തിരിച്ചടിയായി. പ്ലീനറിയ്ക്കായി കെപിസിസി നേതൃത്വം ധൃതഗതിയില്‍ തയ്യാറാക്കിയ പട്ടികയാണ് ഹൈക്കമാന്‍ഡ് തള്ളിക്കളഞ്ഞത്. പ്ലീനറി നടക്കുന്നതിനു രണ്ടു ദിവസം മുന്‍പ് രാത്രി രഹസ്യമായി ഇറക്കിയ ലിസ്റ്റ് ആണിത്. ഇതോടെ 60 കെപിസിസി മെമ്പര്‍മാരെ അധികമായി തിരുകിക്കയറ്റിയ ലിസ്റ്റ് അസാധുവായി.

പ്ലീനറിയ്ക്കായി കെപിസിസി തയ്യാറാക്കിയ അധികപേരുള്ള പട്ടിക താന്‍ കണ്ടിട്ടില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞത്. അധിക പേരുള്ള പട്ടിക വിവാദമായതോടെ അത് പുറത്ത് വിടാന്‍ കെപിസിസി തയ്യാറായതുമില്ല. ഗ്രൂപ്പ് മാനേജര്‍മാര്‍ നല്‍കിയ ലിസ്റ്റ് അതേപടി അംഗീകരിക്കുന്ന കാലം കഴിഞ്ഞെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിനും ഹൈക്കമാന്‍ഡ് നിലപാട് തിരിച്ചടിയായി.

ലിസ്റ്റ് അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചതോടെ കെപിസിസി നേതൃത്വം അധികമായി തിരുകിക്കയറ്റിയവര്‍ ലിസ്റ്റില്‍ നിന്നും പുറത്താകും. കെപിസിസി നേതൃത്വത്തോട് നിലനില്‍ക്കുന്ന അതൃപ്തിയാണ് ലിസ്റ്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പ്രകടമാക്കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം. പ്രശ്നം പരിഹരിക്കാന്‍ പ്ലീനറി സെഷന്‍ കഴിഞ്ഞു താരിഖ് അന്‍വര്‍ യോഗം വിളിച്ചെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പങ്കെടുക്കാത്തതിനാല്‍ യോഗം നടക്കുകയും ചെയ്തില്ല. ഇതോടെ പട്ടികയെച്ചൊല്ലിയുള്ള അസംതൃപ്തി രൂക്ഷമാവുകയും ചെയ്തു.

ഹൈക്കമാന്‍ഡ് നിലപാടോടെ അധികമായി ചേര്‍ത്ത കെപിസിസി അംഗങ്ങള്‍ക്ക് അംഗീകാരമില്ലാത്ത അവസ്ഥയായി. നേരത്തെ അംഗീകരിച്ച കെപിസിസി മെമ്പര്‍മാര്‍ക്ക് തുടരാമെങ്കിലും തിരുകിക്കയറ്റിയവര്‍ ലിസ്റ്റില്‍ നിന്നു പുറത്തായി. പാര്‍ലമെന്ററി മെമ്പര്‍മാര്‍ അടക്കം കെപിസിസി 270 ഓളം പേരുള്ള കെപിസിസി ലിസ്റ്റ് ആദ്യമേ തയ്യാറായതാണ്. ഇതിനു ശേഷമാണ് സുധാകരനും സതീശനും കൂടി ആലോചിച്ച് കുറച്ച് പേരെ പിസിസി മെമ്പര്‍മാരായി എഐസിസി പ്ലീനറിയ്ക്കായി റായ്പൂരില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനാണ് 60 ഓളം പേരുള്ള അധികപട്ടികയാണ് ഇരുവരും കൂടി തയ്യാറാക്കിയത്.

ഇത് തങ്ങളോട് ആലോചിക്കാതെയുള്ള ലിസ്റ്റ് ആണെന്നാണ് പ്ലീനറിയില്‍ രമേശ്‌ ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതോടെ പ്രശ്നം കൊടിക്കുന്നില്‍ സുരേഷും എ ഗ്രൂപ്പും ഏറ്റെടുക്കുകയായിരുന്നു. കൊടിക്കുന്നില്‍ ഹൈക്കമാന്‍ഡിനു രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് താരിഖ് അന്‍വറും സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ഇടപെട്ടത്. ലിസ്റ്റിനു പ്രസക്തിയില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞത്.

കെപിസിസി നേതൃത്വം പട്ടികയില്‍ ഉള്‍പ്പെടുത്തിയ എല്ലാവരും റായ്പൂരില്‍ എത്തുകയും പ്ലീനറിയില്‍ പങ്കെടുക്കുകയും ചെയ്തു. റായ്പൂരില്‍ എത്തിയ ആരെയും എഐസിസി തടഞ്ഞില്ല. പക്ഷെ ക്ഷണിതാക്കള്‍ അല്ലാത്തവരെ പലരെയും കണ്ടതോടെ നേതാക്കള്‍ ഇടയുകയും അതൃപ്തിയുടെ രൂപത്തില്‍ അത് പുറത്ത് എത്തുകയും ചെയ്യുകയായിരുന്നു. ഇതേ പ്രശ്നം തന്നെയാണ് ഇപ്പോഴും കെപിസിസിയില്‍ പുകയുന്നത്. ഈ പ്രശ്നം ഡിസിസി, ബ്ലോക്ക് പുനഃസംഘടനയിലും പ്രതിഫലിക്കാനാണ് സാധ്യത. കെപിസിസിയില്‍ നിലനില്‍ക്കുന്ന പൊട്ടിത്തെറികളുടെ പശ്ചാത്തലത്തില്‍ പ്രശ്ന പരിഹാരത്തിനു താരിഖ് അന്‍വര്‍ തന്നെ എത്തിയേക്കും എന്നാണ് സൂചന.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...