സില്‍ദാഹ : വീട്ടിൽ വളര്‍ത്തുന്ന കോഴിയെ കൊല്ലാന്‍ അയല്‍വാസി ഗൂഢാലോചന നടത്തുന്നുവെന്ന പരാതിയുമായി ഒരു യുവതി. കോഴിയെ മോഷ്ടിച്ച അയല്‍വാസി അതിനെ വെട്ടിക്കൊല്ലാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ യുവതിയെത്തി. അയൽവാസിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പരിക്കേറ്റ കോഴിയേയും കൊണ്ടെത്തിയ പരാതിക്കാരിയെ കണ്ട അമ്പരപ്പിലാണ് പോലീസുകാരും. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലെ രത്തന്‍പൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.
സില്‍ദാഹ സ്വദേശിനിയായ ജാന്‍കിഭായ് ബിന്‍ജ്വാറാണ് പരാതിക്കാരി. താന്‍ നാടന്‍ കോഴികളെ വളര്‍ത്തുന്നുണ്ടെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതിലൊന്നിനെ അയല്‍വാസികളായ ബുഗലും ദുര്‍ഗയും ചേര്‍ന്ന് മോഷ്ടിക്കുകയും കൊല്ലുക എന്ന ഉദ്ദേശത്തോടെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൊന്ന് കോഴിയെ കറിവെച്ച് കഴിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവര്‍. കോഴിയെ മോഷ്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് മാലിക്‌റാമിനൊപ്പമാണ് പരാതിക്കാരി പോലീസ് സ്റ്റേഷനിലെത്തിയത്. ഇതിനുമുമ്പും അയല്‍വാസികള്‍ ഇതേ രീതിയില്‍ കോഴിയെ മോഷ്ടിച്ചിരുന്നതായി യുവതി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുമായി തര്‍ക്കം ഉണ്ടായിരുന്നു.
പരിക്കേറ്റ കോഴിയുമായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയതായി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പ്രസാദ് സിന്‍ഹ സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടന്‍ യുവതിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. നിലവില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. അയല്‍വാസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































